Monday, 13 November 2017

Kerala PSC ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

കാനിംഗ് പ്രഭു (1856 - 1862)

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും.
വിക്ടോറിയാ രാജ്ഞിയുടെ വിളംബര പ്രകാരം ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയി ആയി മാറി (1858)
1857 ൽ കൽക്കട്ട, മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചു.
1859 ൽ ദത്തവകാശനിരോധന നിയമം പിലവലിച്ചു.
ഇൻഡിഗോ കലാപസമയത്ത് വൈസ്രോയി ആയിരുന്നു.
ഇന്ത്യൻ പീനൽകോഡ് (1860) ഇന്ത്യൻ ഹൈക്കോടതി നിയമം (1868) ഇന്ത്യൻ കൗൺസിൽ നിയമം (1861) എന്നിവ പാസാക്കപ്പെട്ടു.
ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത് കാനിംഗ് പ്രഭുവിന്റെ സമയത്താണ്

എൽജിൻ പ്രഭു (1862 - 63)

വഹാബി ലഹള അടിച്ചമർത്തി.

സർജോൺ ലോറൻസ് പ്രഭു (1864 - 69)
കൽക്കട്ട, മദ്രാസ്, ബോംബെ ഹൈക്കോടതികൾ 1865 ൽ നിലവിൽ വന്നു.
വനം വകുപ്പ് ആരംഭിച്ചു

മേയോ പ്രഭു (1869 - 1872)

സാമ്പത്തിക വികേന്ദ്രീകരണം നടപ്പാക്കി
ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തി (1871)
കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ചു.
സ്റ്റാറ്റിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിച്ചു.
1872 ൽ പോർട്ട് ബ്ളെയറിൽ വച്ച് ഷേർ അലി എന്ന തടവുകാരനാൽ വധിക്കപ്പെട്ടു.
കൊല്ലപ്പെട്ട ഏക വൈസ്രോയി.
ജയിൽ പരിഷ്കരണത്തിൽ താത്പര്യം കാണിച്ചിരുന്നു.

നോർത്ത് ബ്രൂക്ക് പ്രഭു (1872 - 76)

1875 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമ്പോൾ വൈസ്രോയി.
ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയിൽ ശ്രദ്ധ ചെലുത്തിയിരുന്നു.

ലിട്ടൺ പ്രഭു (1876 - 80)

സിവിൽ സർവീസ് എഴുതാനുള്ള പ്രായപരിധി 19 വയസാക്കി. 21 വയസായിരുന്നു മുമ്പ്.
ഡൽഹി ദർബാറിന് നേതൃത്വം കൊടുത്തു.
പ്രാദേശിക പത്രഭാഷാ നിയമം (1878) ആയുധ നിയമം എന്നിവ പാസാക്കപ്പെട്ടു(1878).

റിപ്പൺ പ്രഭു (1880 - 84)

ജനപ്രിയനായ വൈസ്രോയി
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്.
ഫാക്ടറി നിയമം (1881) പാസാക്കി.
വിദ്യാഭ്യാസ കമ്മിഷനെ (1882) രൂപീകരിച്ചു.
1881 ൽ ആദ്യത്തെ ക്രമീകൃത സെൻസസ് ആരംഭിച്ചു.
സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 21 ആക്കി.
1882 ൽ പ്രാദേശിക പത്രഭാഷാ നിയമം പിൻവലിച്ചു.
ഇൽബർട്ട് ബിൽ നടപ്പാക്കി.
വൈസ്രോയി സ്ഥാനം രാജിവച്ചു.

ഡഫ്രിൻ പ്രഭു (1884 - 88)

1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ വൈസ്രോയി പദവിയിൽ.
മൈക്രോസ്കോപ്പിക്ക് മൈനോറിറ്റി എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചു.
അഫ്ഗാനിസ്ഥാനുമായി സുഹൃദ്ബന്ധം പുലർത്തി.
ദക്ഷിണബർമ്മയെ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർത്തു.
ദേശീയ വികാരങ്ങളോട് സഹാനുഭൂതി പുലർത്തിയിരുന്നില്ല.

ലാൻസ് ഡൗൺ പ്രഭു (1888-1894)

രണ്ടാം ഫാക്ടറി നിയമം (1891) പാസാക്കുന്നു. സമയത്തെ വൈസ്രോയി
ഇന്ത്യ - അഫ്ഗാൻ അതിർത്തി നിർണ്ണയിക്കുന്നതിന് ഡ്യൂറണ്ടിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചു.

എൽജിൻ പ്രഭു രണ്ടാമൻ (1894 - 1899)

ക്ഷാമം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഭരണകാലത്ത് തരണം ചെയ്യേണ്ടിവന്നു.
വടക്കേയിന്ത്യയിലെ ഗിരിവർഗക്കാരുടെ ലഹളകൾ അമർച്ച ചെയ്തു.
ഒരു സേനാനായകന്റെ കീഴിൽ ഇന്ത്യൻ സൈന്യത്തെ പുനഃസംഘടിപ്പിച്ചു.

കഴ്സൺ പ്രഭു (1899 - 1905)

1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കി.
ബ്രിട്ടീഷ്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
യൂണിവേഴ്സിറ്റി കമ്മിഷനെ 1904 ൽ നിയമിച്ചു.
പൊലീസ് കമ്മിഷനെ നിയമിച്ചു.
1904 ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കി.
പുരാവസ്തു സംരക്ഷണ നിയമം (1904) പാസാക്കി.

എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടുതന്നെ ഞാൻ രാജ്യത്തെ ഭരിക്കും.
കഴ്സൺ പ്രഭു

മിന്റോ (1905 - 1910)

സ്വദേശി പ്രസ്ഥാനം രൂപം കൊള്ളുമ്പോൾ വൈസ്രോയി.
മുസ്ളിംലീഗ് സ്ഥാപിതമായ സമയം (1906)
1909 ലെ മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി.

ഹാർഡിഞ്ച് II (1910 - 16)

1911 ൽ ബംഗാൾ വിഭജനം റദ്ദാക്കി.
ഇന്ത്യയുടെ തലസ്ഥാനം 1912 ൽ കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റുമ്പോൾ വൈസ്രോയി.
ഇന്ത്യൻ പ്രതിരോധ നിയമം 1915 ൽ പാസാക്കുന്ന സമയത്ത് വൈസ്രോയി.

ചെംസ് ഫോർഡ് പ്രഭു (1916 - 21)

ഖിലാഫത്ത് പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നടന്ന സമയം.
1919 ൽ ഗവ. ഒഫ് ഇന്ത്യ ആക്ട് പാസാക്കപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല 1916 ൽ സ്ഥാപിതമാകുമ്പോൾ ഭരണത്തിൽ.

മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കാരമാണ് 1919 ലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ ആക്ട് എന്നറിയപ്പെടുന്നത്.

റീഡിംഗ് പ്രഭു (1921 - 26)

ചൗരി ചൗരാ സംഭവം നടക്കുമ്പോൾ (1922) വൈസ്രോയി.
കലക്കാരി ഗൂഢാലോചന (1925) നടന്ന സമയം.
ദേവദാസി സമ്പ്രദായം നിറുത്തലാക്കിയ വൈസ്രോയി.
1921 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു.
പൊതുബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും വേർതിരിക്കപ്പെട്ട കാലം.

ഇർവിൻ പ്രഭു (1926 - 31)

1929 ൽ സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി ആൺകുട്ടികളുടെ വിവാഹപ്രായം 18 ഉം പെൺകുട്ടികളുടേത് 14 ഉം ആക്കി ഉയർത്തി.
1931 ലായിരുന്നു ഗാന്ധി - ഇർവിൻ ഉടമ്പടി.

വെല്ലിംഗ്ടൺ പ്രഭു (1931 - 36)

1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി.
രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്ന സമയത്തെ വൈസ്രോയി.
റാംസേ മക്ഡൊണാൾഡ് 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു.
ഗാന്ധിയും അംബേദ്കറും തമ്മിൽ പൂനെ കരാർ ഒപ്പുവച്ചു.

ലിൻലിത്‌ഗോ പ്രഭു (1936 - 43)

കൂടുതൽ കാലം ഭരണം നടത്തിയ വൈസ്രോയി.
ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ച സമയം.
ക്വിറ്റിന്ത്യാ പ്രസ്ഥാനം തുടങ്ങിയ സമയം.
ആഗസ്റ്റ് ഓഫർ (1940) മുന്നോട്ടുവച്ചു.

വേവൽ പ്രഭു (1943 - 47)

ഷിംല കോൺഫറൻസ് 1945 ൽ വിളിച്ചു കൂട്ടി.
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചു.
ഇന്ത്യൻ നാവിക കലാപം (1946) നടന്ന സമയത്തെ വൈസ്രോയി.
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം 1946 ൽ നടന്നു.
ഇടക്കാല സർക്കാർ 1946 ൽ രൂപീകൃതമാകുമ്പോൾ വൈസ്രോയി.

മൗണ്ട് ബാറ്റൺപ്രഭു (1947 - 48)

ഇന്ത്യ - പാക് വിഭജനം നടപ്പാക്കി.
ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയി.
സ്വതന്ത്രഇന്ത്യയിലെ പ്രഥമ ഗവർണർ ജനറൽ.

സി. രാജഗോപാലാചാരി (1948 - 50)

സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ.
ഈ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ.

No comments:

Post a Comment